രോ​ഗാ​തു​ര​മാ​യ ലോ​ക​ത്തെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണം: എ​ഡി​എം
Friday, October 15, 2021 10:06 PM IST
മൂ​ല​മ​റ്റം: രോ​ഗാ​തു​ര​മാ​യ ലോ​ക​ത്തെ പു​ന:​സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് നാം ​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്നും അ​തി​ന് സൃ​ഷ്ടി​പ​ര​മാ​യ ചി​ന്ത​യും ക​ർ​മ​ശേ​ഷി​യും ആ​വ​ശ്യ​മാ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്്ട് മ​ജി​സ്ട്രേ​റ്റ് ഷൈ​ജു പി. ​ജേ​ക്ക​ബ് പ​റ​ഞ്ഞു. മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ​യും മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​സ്എ​ച്ച് സോ​ഷ്യ​ൽ​വ​ർ​ക്ക് പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ റി​ൻ​സി കോ​ഴി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ഡോ. ​ജെ​യി​സ് വാ​ഴ​ചാ​രി​ക്ക​ൽ, സി​സ്റ്റ​ർ അ​മ​ൽ മ​രി​യ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി
ഫാ. ​കു​ര്യ​ൻ കാ​ലാ​യി​ൽ, ഡോ. ​സി.​വി. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​സ്റ്റ​ർ ഡോ. ​ആ​നി സി​റി​യ​ക്ക് സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​നീ​സ് കൂ​ട്ടി​യാ​നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.