ഉൗ​ന്നു​ക​ല്ലി​ൽ ക​പ്പേ​ള​യ്ക്കു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ ആ​ക്ര​മ​ണം
Friday, October 15, 2021 10:06 PM IST
കോ​ത​മം​ഗ​ലം : ഉൗ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യു​ടെ വെ​ള്ളാ​മ​ക്കു​ത്തി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തു​ള്ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യു​ടെ ഗ്ലാ​സ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ക​പ്പേ​ള​യി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ക​പ്പേ​ള​യു​ടെ ഗ്ലാ​സ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ട​യ​ർ ക​ട​യു​ടെ മു​റ്റ​ത്ത് ക​പ്പേ​ള ആ​ക്ര​മ​ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന രേ​ഖാ​ചി​ത്ര​വും വ​ര​ച്ചി​രു​ന്നു.

ഇ​തു സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. രേ​ഖാ​ചി​ത്രം വ​ര​ച്ച​തി​ന് സ​മീ​പ​ത്തു നി​ന്നും ക​ല്ല് ഇ​ള​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് സ​മീ​പ ഇ​ട​വ​ക​യാ​യ നെ​ല്ലി​മ​റ്റം പു​ലി​യ​ൻ​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള​ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പം ഇ​ക്കി​യെ​ടു​ത്ത് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

ക​പ്പേ​ള​യ്ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഉൗ​ന്നു​ക​ൽ പ​ള്ളി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉൗ​ന്നു​ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് നാ​യ ചാ​പ്പ​ലി​ൽ നി​ന്ന് 50 മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പം​വ​രെ എ​ത്തി​യി​രു​ന്നു. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​ര​ന്പാ​റ, ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് കു​ള​ത്തൂ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

ഉൗ​ന്നു​ക​ൽ: ലി​റ്റി​ൽ​ഫ്ള​വ​ർ ഫൊ​റോ​ന​പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള വെ​ള്ളാ​മ​ക്കു​ത്തി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യു​ടെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​വും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണ്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണം. പ​ള്ളി​ക​ൾ​ക്കും ക​പ്പേ​ള​ക​ൾ​ക്കും നേ​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​ണ്. മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യ​ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ട്ര​ഷ​റ​ർ ജോ​യി പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന സാ​ജു, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. വി.​യു.​ചാ​ക്കോ, ബേ​ബി​ച്ച​ൻ നി​ധീ​രി, മോ​ൻ​സി മ​ങ്ങാ​ട്, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ലോ​ഷ്യ​സ് അ​റ​യ്ക്ക​ൽ, സ​ണ്ണി ക​ടൂ​ത്താ​ഴെ, ഷൈ​ജു ഇ​ഞ്ച​യ്ക്ക​ൽ, ബി​ജു വെ​ട്ടി​ക്ക​ൽ, ജോ​ർ​ജ് കൊ​ടി​യാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.