ദു​രി​ത​ത്തി​ലാ​യ വ​യോ​ധി​ക​യെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി
Friday, October 15, 2021 10:09 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ട്ട​കി​ലി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന വീ​ട്ട​മ്മ​യെ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. മേ​ട്ട​കി​ൽ സ്വ​ദേ​ശി വി​ള​യി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ബീ​ന​യെ​യാ​ണ് മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ​ക്ക് മാ​റ്റി​യ​ത്.
കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ ബീ​ന ഏ​തു​നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള താ​ൽ​കാ​ലി​ക ഷെ​ഡി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഏ​താ​നും മാ​സം​മു​ന്പ് സം​ഭ​വി​ച്ച അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഇ​വ​ർ പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യി​രു​ന്നു. സം​സാ​ര ശേ​ഷി​യും കേ​ൾ​വി ശ​ക്തി​യും ന​ഷ്ട​പ്പെ​ട്ടു. കു​ഴ​ന്പ് രൂ​പ​ത്തി​ൽ മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.
ബീ​ന​യു​ടെ ദു​രി​ത​ജീ​വി​തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ശ്യാ​മ​ളാ വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ ക​ട്ടൂ​പ്പാ​റ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, സു​മേ​ഷ് എ​ന്നി​വ​ർ​ചേ​ർ​ന്ന് ഇ​വ​രെ മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സാ പാ​ലി​യേ​റ്റി​വ് കെ​യ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തും.
ബ​ന്ധു വി​ട്ടു​കൊ​ടു​ത്ത മൂ​ന്ന​ര സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ആ​കെ​യു​ള്ള​ത്. നി​ല​വി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ പ്രാ​ഥ​മി​ക നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ൽ പ​ര​മാ​വ​ധി ജോ​ലി​ക​ൾ സ്വ​യം ചെ​യ്യാ​നാ​ണ് ശ്ര​മം. ബ​ന്ധു​ക്ക​ളു​ടേ​യും അ​യ​ൽ​വാ​സി​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വി​തം മു​ന്പോ​ട്ടു പോ​കു​ന്ന​ത്.
വി​വി​ധ രോ​ഗ​ങ്ങ​ൾ​മൂ​ലം ബീ​ന ര​ണ്ടു​വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്നു​മാ​സം മു​ന്പാ​ണ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ലും വി​വാ​ഹി​ത​രാ​യ ഇ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മ​ല്ല ക​ഴി​യു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് സു​മ​ന​സു​ക​ളാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.