തൊ​ടു​പു​ഴ​യി​ൽ 11.95 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ
Saturday, October 16, 2021 10:06 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക് പ്ര​ദേ​ശ​ത്ത് മൂ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്ത​ത് 11.95 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ. ഇ​ന്ന​ലെ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്കാ​ണി​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പെ​യ്തി​റ​ങ്ങി​യ അ​തി​തീ​വ്ര​മ​ഴ​യാ​ണ് മേ​ഖ​ല​യി​ലെ​ങ്ങും ക​ന​ത്ത​നാ​ശം വി​ത​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഗ്രാ​മീ​ണ റോ​ഡു​ക​ൾ പോ​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി. ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മി​ന്ന​ലു​മു​ണ്ടാ​യി.