ക​ര​ള​ലി​യും കാ​ഴ്ച​ക​ൾ...
Saturday, October 16, 2021 10:06 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ക​ന​ത്ത പേ​മാ​രി​യെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ന​ത്ത നാ​ശം. എ​ട്ടി​ട​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലു​ണ്ടാ​യ ദു​രി​ത​കാ​ഴ്ച​ക​ൾ ആ​രു​ടെ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​ണ്. മൂ​ന്നു​ങ്ക​വ​യ​ലി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ച​തി​നു പു​റ​മെ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​യ​ത്.

തു​ന്പ​ച്ചി​യി​ൽ ചു​നാ​യ​മ്മാ​ക്ക​ൽ തോ​മ​സി​ന്‍റെ​യും തോ​ള​ത്തി​ൽ തൊ​മ്മ​ച്ച​ന്‍റെ​യും പു​ര​യി​ട​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് മൂ​ല​മ​റ്റം -ഇ​ടു​ക്കി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. റോ​ഡി​ൽ കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും അ​ടി​ഞ്ഞ​ത് നീ​ക്കം​ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

എ​ടാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​യ​ത്. പ​ര​യ്ക്കാ​ട്ട് ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ജോ​സ​ഫി​ന്‍റെ ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചു. മ​ണ​പ്പാ​ടി ഭാ​ഗ​ത്തു സി​റി​ൽ പാ​ണം​കു​ന്നേ​ൽ, കു​ട്ടാ​യി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്നു.

മൂ​ല​മ​റ്റം എ​കെ​ജി പാ​ല​ത്തി​നൊ​പ്പം വെ​ള്ളം ഉ​യ​ർ​ന്നു. മൂ​ന്നു​ങ്ക​വ​യ​ലി​ൽ പാ​ല​ത്തി​നു മു​ക​ളി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​റ​ക്കു​ളം പ​ന്പ് ഹൗ​സ്, എ​ഫ് സി ​ഐ ലോ​റി സ്റ്റാ​ന്‍റ്, പു​ഴ​യോ​രം ഭാ​ഗ​ത്തെ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മൂ​ല​മ​റ്റം ടൗ​ണി​നു മു​ക​ളി​ൽ ആ​ഡി​റ്റ് ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് മൂ​ല​മ​റ്റം ടൗ​ണി​ൽ ഉ​ൾ​പ്പ​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.​ഐ എ​ച്ച്ഇ​പി ഭാ​ഗ​ത്ത് ര​ണ്ട് വീ​ടു​ക​ൾ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. താ​ഴ്വാ​രം കോ​ള​നി​യി​ലെ പ​ന്ത്ര​ണ്ടോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

അ​സീ​സി സ്നേ​ഹ​ഭ​വ​നു സ​മീ​പം നാ​ച്ചാ​ർ പു​ഴ​യോ​ര​ത് താ​മ​സി​ക്കു​ന്ന ഷാ​ജി അ​റ​യ്ക്ക​ൽ, സോ​ള​മ​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു ക​യ​റി വീ​ട് ത​ക​ർ​ന്നു. പു​ത്തേ​ട് വ​ല​കെ​ട്ടി, കൂ​വ​പ്പ​ള്ളി, കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം റോ​ഡി​ൽ കു​ന്പ​ങ്ങാ​നം പൂ​ച്ച​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​രു​ടെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചു.