തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ
Sunday, October 17, 2021 9:47 PM IST
തൊ​ടു​പു​ഴ: മ​ഴ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. അ​റ​ക്കു​ളം - ഇ​ല​പ്പ​ള്ളി -1 വെ​ള​ളി​യാ​മ​റ്റം -2 തൊ​ടു​പു​ഴ - 2 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 61 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 169 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
അ​റ​ക്കു​ളം മൂ​ല​മ​റ്റം ഗ​വ.​ഐ​എ​ച്ച്ഇ​പി യു.​പി. സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 36 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 44 പു​രു​ഷ​ൻ​മാ​രും 47 സ്ത്രീ​ക​ളും 24 കു​ട്ടി​ക​ളും അ​ട​ക്കം 115 പേ​രു​ണ്ട്. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ക്കം ആ​റ് പേ​ർ ക​ഴി​യു​ന്നു​ണ്ട്. തൊ​ടു​പു​ഴ ഡ​യ​റ്റ് സ്കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി. സ്കൂ​ളി​ൽ ആ​റ് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റ് പു​രു​ഷ​ൻ​മാ​രും അ​ഞ്ച് വ​നി​ത​ക​ളും അ​ട​ക്കം 11 ആ​ളു​ക​ളു​ണ്ട്. വെ​ള്ളി​യാ​മ​റ്റം ക്രൈ​സ്റ്റ് കിം​ഗ് സ്കൂ​ളി​ൽ 13 കു​ടും​ബ​ങ്ങ​ളി​ലെ 15 പു​രു​ഷ​ൻ​മാ​രും 16 സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 36 ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ല​പ്പ​ള്ളി ക​ണ്ണി​ക്ക​ൽ സി​എം​എ​സ് എ​ൽ.​പി. സ്കൂ​ളി​ൽ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ ആ​റ് പു​രു​ഷ​ൻ​മാ​രും എ​ട്ട് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 17 പേ​രു​ണ്ട്.
തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ ക്യാ​ന്പു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും ക​ണ​ക്കെ​ടു​പ്പും ന​ട​ത്തി വ​രി​ക​യാ​ണ്.