ജില്ലയിലെ നഷ്‌ടം കോടികളുടേത്
Sunday, October 17, 2021 9:47 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വീ​ടു​ക​ൾ ത​ക​ർ​ന്നും കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചും ഉ​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. ഒ​ട്ടേ​രെ പേ​ർ ഭ​വ​ന ര​ഹി​ത​രാ​യി.

വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ക​ഴി​യു​ന്ന​ത്. നാ​ച്ചാ​ർ പു​ഴ​യോ​ര​ത്തു​ള്ള തെ​ക്കും​ചേ​രി​ൽ കു​ഞ്ഞു​മോ​ളു​ടെ വീ​ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ നി​ല​യി​ലാ​ണ്. മ​ല​വെ​ള്ള​പാ​ച്ചി​ൽ വ​രു​ന്ന​തു ക​ണ്ട് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ഓ​ടി മാ​റി​യ​തി​നാ​ൽ ത​ല നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. ഇ​തി​നു സ​മീ​പ​മു​ള്ള ചെ​റു​ക​ര​കു​ന്നേ​ൽ അ​നീ​ഷി​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി.

മൂ​ല​മ​റ്റം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള വീ​ടും, ഇ​വി​ടേ​ക്കു​ള്ള റോ​ഡും ത​ക​ർ​ന്നു. ഇ​തി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ല​വും ഒ​ലി​ച്ചു​പോ​യി. മ​ണ​പ്പാ​ടി​യി​ൽ സി​റി​ൾ പാ​ണം​കു​ന്നേ​ലി​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല മ​ല​വെ​ള്ളം ക​വ​ർ​ന്നെ​ടു​ത്തു. മു​ക​ൾ നി​ല നി​ലം പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. ഇ​തി​നു സ​മീ​പ​ത്തെ ജി​ഷ​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. മൂ​ല​മ​റ്റം താ​ഴ്‌വാ​രം കോ​ള​നി​യി​ൽ 15 ഓ​ളം വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഒ​ഴു​കി പോ​വു​ക​യും, ചെ​ളി ക​യ​റി ന​ശി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ ക​ള​രി​ക്ക​ൽ ജ​യ​ക്കു​ട്ട​ന്‍റെ മു​റ്റ​ത്തു കി​ട​ന്ന കാ​ർ ഒ​ഴു​കി പോ​യി വ​ൻ​മ​ര​ങ്ങ​ളു​ടെ അ​ടി​യി​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

മ​റ്റൊ​രു കാ​റും ഇ​വി​ടെ ഒ​ഴു​ക്കി​ൽപ്പെട്ടു. കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ണ്ണും, ചെ​ളി​യും മ​ര​ങ്ങ​ളും നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണി​വി​ടം. മൂ​ല​മ​റ്റം എ​കെ​ജി കോ​ള​നി​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. എ​കെ​ജി തൂ​ക്കു​പാ​ല​ത്തി​നൊ​പ്പം പു​ഴ​യി​ലെ വെ​ള്ളം ഉ​യ​ർ​ന്നു. അ​റ​ക്കു​ളം പ​ഴ​യ പ​ള്ളി​ക്ക് സ​മീ​പം തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കാ​ർ ക​ര​യ്ക്കു ക​യ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് മൂ​ല​മ​റ്റം യു​ണി​റ്റ് ഓ​ഫീ​സ​ർ ഇ.​ജി.​ശ​ശീ​ന്ദ്ര ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാ​സം​ഘ​ങ്ങ​ൾ മ​ര​ങ്ങ​ളും മ​റ്റും മു​റി​ച്ചു മാ​റ്റി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ഐഎ​ച്ച്ഇപി യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ 150 ഓ​ളം പേ​രെ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ​തി​പ്പ​ള്ളി ട്രൈ​ബ​ൽ സ്കൂ​ളി​ലും ക്യാ​ന്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​യ്ക്കി​ട​പെ​യ്യു​ന്ന മ​ഴ​യി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. മൂ​ല​മ​റ്റം ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​ത് വ്യാ​പാ​രി​ക​ളെ​യും ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി.

കെ​ടു​തി​ക​ളു​ടെ ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ തി്ട്ട​പ്പെ​ടു​ത്തി വ​രു​ന്ന​തെ​യു​ള്ളു.