മ​ല​വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന അ​ച്ഛ​നും മ​ക​നും കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ ര​ക്ഷ​ക​നാ​യി
Sunday, October 17, 2021 10:27 PM IST
പീ​രു​മേ​ട്: ഉ​രു​ൾ​പൊ​ട്ടി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി കെഎ സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ. ഉ​രു​ൾ​പൊ​ട്ടി എ​ത്തു​ന്ന​ത് ക​ണ്ട് പു​ല്ലു​പാ​റ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്നും ഒ​ഴു​ക്കി​ൽ​പെ​ട്ട​വ​രെ​യാ​ണ് ക​ണ്ട​ക്ട​ർ ര​ക്ഷി​ച്ച​ത്.
നി​ർ​ത്തി​യി​ട്ടി​രു​ന്ന കെഎ​സ്ആ​ർടിസി ബ​സി​നു​ള്ളി​ൽ നി​ന്നു ഉ​രു​ൾ​പ്പൊ​ട്ട​ൽ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​രു​മേ​ലി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ജെ​യ്സ​ണ്‍ ജോ​സ​ഫ്.
ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടു പേ​ർ ഉ​ഴു​കി വ​രു​ന്ന​ത് ക​ണ്ട​ത്. ബ​സി​ൽ നി​ന്നും ചാ​ടിയിറങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​വ​രെ പി​ടി​ച്ചു​യ​ർ​ത്തി വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റ്റി​യി​രു​ത്തി. കൂ​ടെ ആ​രെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന് ചേ​ദി​ച്ച​പ്പോ​ൾ ഒ​രാ​ൾ കൂ​ടി ഉ​ണ്ടെ​ന്നു മ​റു​പ​ടി ല​ഭി​ച്ചു. വീ​ണ്ടും ജെ​യ്സ​ണ്‍ പു​റ​ത്ത് ഇ​റ​ങ്ങു​ക​യും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​വ​ർ വ​ന്ന കാ​റി​ന്‍റെ ട​യ​റി​ൽ ഉ​ട​ക്കി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
ത​ല ഉ​യ​ർ​ത്തി സ്ത്രീ ​കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ പി​ടി​ക്കു​ന്ന​തി​നാ​യി ശ്ര​മം ന​ട​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ്ര​മം വി​ജ​യി​ച്ചി​ല്ല.
ബ​സ്ഡ്രൈ​വ​ർ കെ.​ടി. തോ​മ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്ത്രീ​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും യാ​ത്ര​ക്കാ​രും എ​ത്തി ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്താ​ണ് സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മൂ​വ​രും പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ​യി​ലാ​ണ്