തീ​ർ​ഥാ​ട​ക സ​ഭ​യി​ൽ ഹൃ​ദ​യ​ങ്ങ​ൾ​ക്ക് തു​റ​വി​യു​ള്ള​വ​രാ​ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, October 17, 2021 10:27 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ര​സ്പ​രം കേ​ൾ​ക്കു​ന്ന​വ​രും ഒ​ന്നു​ചേ​ർ​ന്ന് പ​രി​ശു​ദ്ധാ​ത്മാ​വി​നെ ശ്ര​വി​ക്കു​വാ​ൻ തു​റ​വി​യു​ള്ള​വ​രു​മാ​കു​ന്പോ​ഴാ​ണ് സ​ഭാ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ന്ന​തെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ രൂ​പ​താ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.
തീ​ർ​ഥാ​ട​ക സ​ഭ​യി​ൽ നാ​മെ​ല്ലാ​വ​രും സ​ഹ​യാ​ത്രി​ക​രാ​ണ്. എ​ല്ലാ​വ​രും കേ​ൾ​ക്ക​പ്പെ​ടു​ക​യും തു​റ​വി​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ത്ത​മു​ള്ള സ​ഭ​യു​ടെ പ്രേ​ഷി​ത​ദൗ​ത്യം ഊ​ർ​ജ​സ്വ​ല​മാ​യി തു​ട​രു​വാ​നാ​കു​ന്ന​ത്. പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന സാ​ധ്യ​മാ​യ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ്മ​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​ക​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
രൂ​പ​ത​യി​ലെ ഇ​ട​വ​ക, ഫൊ​റോ​ന ത​ല​ങ്ങ​ളി​ലും സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ലും സി​ന​ഡ​ൽ രേ​ഖ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ൾ രൂ​പ​താ​ത​ല​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ച് സീ​റോ മ​ല​ബാ​ർ സ​ഭാ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ൽ​കു​ന്ന​താ​ണ്. ഈ ​വി​ധ​ത്തി​ൽ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ ത​ല​ത്തി​ലു​ള്ള ര​ണ്ടാം ഘ​ട്ടം 2023 മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി 2023 ഒ​ക്ടോ​ബ​റി​ൽ സാ​ർ​വ​ത്രി​ക​സ​ഭ​യു​ടെ മെ​ത്രാ​ൻ സി​ന​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. സ​ഭാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും കേ​ൾ​ക്ക​പ്പെ​ട​ണ​മെ​ന്ന​തും സി​ന​ഡ​ൽ പ്ര​ക്രി​യ​യി​ൽ സ​ഹ​കാ​രി​ക​ളാ​ക​ണ​മെ​ന്ന​തു​മാ​ണ് സി​ന​ഡ് ല​ക്ഷ്യം​വെ​യ്ക്കു​ന്ന​ത്. പൊ​തു​സ​മൂ​ഹ​ത്തെ കേ​ൾ​ക്കു​ന്ന​തി​നും സി​ന​ഡ​ൽ രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.
രൂ​പ​താ​ത​ല സി​ന​ഡ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് രൂ​പ​ത വൈ​ദി​ക​സ​മി​തി സെ​ക്ര​ട്ട​റി റ​വ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ റ​വ.​ഡോ. ജോ​സ​ഫ് മ​രു​തു​ക്കു​ന്നേ​ൽ, പാ​സ്റ്റ​റ​ൽ ആ​നി​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി ഒ​രു സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, ക​ത്തീ​ഡ്ര​ൽ വി​കാ​രി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് ച​ക്കും​മൂ​ട്ടി​ൽ, ഫാ. ​ജോ​ബി തെ​ക്കേ​ട​ത്ത്, ഫാ. ​പ​യ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ പാ​പ്പ​ച്ച​ൻ ക​രി​ന്പ​നാ​ൽ, ഔ​സേ​പ്പ​ച്ച​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ എ​ളൂ​ക്കു​ന്നേ​ൽ, ജോ​സ​ഫ് ക​രി​പ്പാ​പ​റ​ന്പി​ൽ, ക​ത്തീ​ഡ്ര​ൽ കു​ടും​ബ​ക്കൂ​ട്ടാ​യ ഭാ​ര​വാ​ഹി​ക​ൾ, പാ​രി​ഷ് കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ, വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.