പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി മാ​റ്റി
Sunday, October 17, 2021 10:27 PM IST
ക​ട്ട​പ്പ​ന: പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലി​ത്താ​യു​മാ​യി ചു​മ​ത​ല​യേ​റ്റ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഇ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം മാ​റ്റി​വ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ല​ഹ​രി ബോ​ധ​വ​ത്കരണം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സും കാ​വും​പ​ടി ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ സ​ലാം, വി.​പി. സാ​ബു​ലാ​ൽ എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി ക​ട്ട​പ്പ​ന റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. കി​ര​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.