ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, October 18, 2021 10:04 PM IST
നെ​ടു​ങ്ക​ണ്ടം: ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നെ​ടു​ങ്ക​ണ്ടം ക​രു​ണാ സി​എ​ഫ്എ​ൽ​ടി​സി​യി​ലെ കോ​വി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വും യാ​ത്ര​യ​യ​പ്പും ന​ൽ​കി​യ​ത്.
ക​രു​ണാ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ പൂ​ട്ടു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​വി​ടെ ജോ​ലി​ചെ​യ്തു​വ​രു​ന്ന നാ​ൽ​പ​തോ​ളം ജീ​വ​ന​ക്കാ​രു​ടെ ക​രാ​റും 31-ന് ​അ​വ​സാ​നി​ക്കും. നി​ല​വി​ൽ നാ​ല് ഡോ​ക്ട​ർ​മാ​ർ, ഡെ​ന്‍റ​ൽ സ​ർ​ജ​ൻ, 19 സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, ഏ​ഴ് ക്ലീ​നിം​ഗ് സ്റ്റാ​ഫ്, മൂ​ന്ന് ജ​ഐ​ച്ച്ഐ​മാ​ർ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, എ​ക്സ് റേ ​ടെ​ക്നീ​ഷ്യ​ൻ, ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബ്രി​ഗേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.
2020 ഏ​പ്രി​ൽ മു​ത​ലാ​ണ് ക​രു​ണാ ആ​ശു​പ​ത്രി ഇ​ടു​ക്കി രൂ​പ​ത കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ്ര​വ​പ​രി​ശോ​ധ​ന​യാ​ണ് ഇ​വി​ടെ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​ത്. മേ​യ് മു​ത​ൽ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​രെ​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ആ​ളു​ക​ളെ​യും ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രു​ത്തു​വാ​ൻ ആ​രം​ഭി​ച്ചു. ജൂ​ലൈ മു​ത​ൽ പോ​സി​റ്റീ​വ് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്ത് ചി​കി​ൽ​സി​ച്ചു തു​ട​ങ്ങി.
തു​ട​ക്ക​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​മാ​ണ് ത​യാ​റാ​ക്കി​യ​ത്. ഭ​ക്ഷ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​വ​ഴി​യും ന​ൽ​കി. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ദേ​ശി​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ ബ്രി​ഗേ​ഡ് പി​രി​ച്ചു​വി​ടാ​നു​ള്ള നി​ർ​ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം 16 മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള രോ​ഗി​ക​ൾ സു​ഖം​പ്രാ​പി​ക്കു​ന്ന​തോ​ടെ സെ​ന്‍റ​ർ പൂ​ർ​ണ​മാ​യും അ​ട​യ്ക്കും.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ്, ഡോ. ​രാ​ഹു​ൽ, ഹെ​ഡ് ന​ഴ്സ്മാ​രാ​യ ജൂ​ബി, ബി​ന്ദു, സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.