മ​ണ്ണി​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു
Monday, October 18, 2021 10:04 PM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ല്ലാ​ർ ചു​ണ്ട​ക്കാ​ട് സി​ന്ധു സു​നി​ലി​ന്‍റെ വീ​ട് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ത​ക​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് മ​ണ്‍​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത്. ഈ​സ​മ​യം സി​ന്ധു​വും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ക​ൾ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന വീ​ട്ടി​ലാ​ണ് സി​ന്ധു​വും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന വാ​സ​സ്ഥ​ലം​കൂ​ടി സി​ന്ധു​വി​നും ഏ​ക മ​ക​ൾ​ക്കും ന​ഷ്ട​മാ​യി.
ഭ​ർ​ത്താ​വ് സു​നി​ൽ ക​ഴി​ഞ്ഞ​മാ​സം അ​ർ​ബു​ദ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.