വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ
Wednesday, October 20, 2021 10:14 PM IST
രാ​ജാ​ക്കാ​ട്: സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബൈ​സ​ണ്‍​വാ​ലി കാ​ക്കാ​ക്ക​ട മു​ക്ക​നോ​ലി​ക്ക​ൽ മ​ണി​ക്കു​ട്ട​ൻ - പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ർ​ച്ച​ന(20)​യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ ഈ ​ര​ണ്ടു​വീ​ടു​ക​ളി​ലും ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.
അ​ർ​ച്ച​ന​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു വീ​ടു​ക​ളി​ലു​ള്ള​വ​രും പ​ണി​ക്കു​പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ർ​ച്ച​ന​യു​ടെ സ​ഹോ​ദ​ര​ൻ ആ​ദ​ർ​ശ്.