സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി
Wednesday, October 20, 2021 10:15 PM IST
തൊ​ടു​പു​ഴ: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാപ​രി​ശോ​ധ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചു. നൂ​റ്റ​ന്പ​തോ​ളം സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളാ​ണ് താ​ലൂ​ക്കി​ൽ ഉ​ള്ള​ത്. ഇ​തി​ൽ മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്ന​ലെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന​ത്.
വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ത്കര​ണ ക്ലാ​സും ന​ട​ത്തി. ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​സ്.​എ​സ്. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ ന​സീ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സി.​വി.​ജേ​ക്ക​ബ് ക്ലാ​സ് ന​യി​ച്ചു. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി റ​വ.​ ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശം ന​ൽ​കി.
എം​വി​ഐ​മാ​രാ​യ റെ​ജി​മോ​ൻ, കെ.​ബി. അ​ഭി​ലാ​ഷ്, ച​ന്ദ്ര​ലാ​ൽ, എ​എം​വി​ഐ​മാ​രാ​യ പി.​കെ.​ബാ​ബു, എ​സ്. മു​രു​കേ​ഷ്, അ​യ്യ​പ്പ ജ്യോ​തി​സ്, ടി.​ജെ.​ അ​ജ​യ​ൻ, നി​സാ​ർ ഹ​നീ​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ നി​യ​മാ​നു​സൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചു.