ശാ​ന്തി​പ്പാ​ല​ത്തി​നൊ​പ്പം നൂ​റ​ടി​പ്പാ​ല​വും
Thursday, October 21, 2021 10:22 PM IST
പീ​രു​മേ​ട്: ശാ​ന്തി​പാ​ല​ത്തോ​ടൊ​പ്പം മ്ലാ​മ​ല നി​വാ​സി​ക​ൾ​ക്കാ​യി നൂ​റ​ടി പാ​ല​ത്തി​ന്‍റെ പ​ണി​യും ഉ​ട​ൻ ആ​രം​ഭി​ക്കും. നൂ​റ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്കി​യി​രി​ക്കു​ക​യാ​ണ് മ്ലാ​മ​ല നി​വാ​സി​യാ​യ ബി​ബി​ൻ നാ​ട്ടു​ക​ല്ലി​ങ്ക​ൽ.
ഇ​പ്പോ​ൾ പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്നും മാ​റി​യാ​ണ് ബി​ബി​ന്‍റെ സ്ഥ​ലം. തോ​ടൊ​ഴു​കു​ന്ന​തി​നാ​ൽ പു​തി​യ സ്ഥ​ല​ത്തു​കൂ​ടെ നി​ർ​മാ​ണം ദൂ​ര​ക്കു​റ​വും എ​ളു​പ്പ​വു​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള സം​ഘം വി​ല​യി​രു​ത്തി.
തോ​ടി​ന്‍റെ അ​രി​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബി​ബി​ന്‍റെ വീ​ടി​ന് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ​ക്കൊ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു​ന​ല്കാ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ബി​ബി​ന് ഉ​റ​പ്പു​ന​ല്കി.
ബി​ബി​ന്‍റെ സ്ഥ​ലം ക​രാ​ർ ന​ട​ത്തി​യ​ശേ​ഷം വി​ദ​ഗ്ധ​സം​ഘം പ​ഠ​നം ന​ട​ത്തി നൂ​റ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.