കൊ​ച്ചു​ത്രേ​സ്യ​യു​ടെ ക​ണ്ണു​ക​ൾ ര​ണ്ടുപേ​ർ​ക്ക് വെ​ളി​ച്ച​മേ​കും
Friday, October 22, 2021 10:08 PM IST
മാ​റി​ക: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ ച​ക്കു​ങ്ക​ൽ ഒൗ​സേ​ഫി​ന്‍റെ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ക​ണ്ണു​ക​ൾ ര​ണ്ടു പേ​ർ​ക്ക് വെ​ളി​ച്ച​മേ​കും. മ​ര​ണ​ശേ​ഷം ത​ന്‍റെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം ബ​ന്ധു​ക്ക​ൾ സ്നേ​ഹ ദീ​പ​ത്തി​ൽ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ ത്തുട​ർ​ന്ന് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള സം​ഘ​മെ​ത്തി നേ​ത്ര പ​ട​ല​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.
തൊ​ടു​പു​ഴ സ്നേ​ഹ​ദീ​പം ട്ര​സ്റ്റ് വ​ഴി ഇ​തു​വ​രെ 229 പേ​രു​ടെ ക​ണ്ണു​ക​ൾ ദാ​ന​മാ​യി സ്വീ​ക​രി​ക്കു​ക​യും 458 പേ​ർ​ക്ക് കാ​ഴ്ച ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നേ​ത്ര​ദാ​ന​ത്തി​ന്് താ​ത്പ​ര്യ​മു​ള്ള​വ​ർ 9847147748 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി മാ​ത്യു ക​ണ്ടി​രി​ക്ക​ൽ അ​റി​യി​ച്ചു.

നി​കു​തി​യിള​വ് ന​ൽ​ക​ണ​മെ​ന്ന്
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ​ലൂ​ടെ ന​ട​ത്തു​ന്ന പ​ക​ൽ​ക്കൊ​ള്ള​യി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി​യി​ള​വ് ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി അ​ന്പാ​ട്ട്, ഷാ​ഹു​ൽ​പ​ള്ള​ത്തു​പ​റ​ന്പി​ൽ, ടോ​മി മൂ​ഴി​ക്കു​ഴി, സാ​ബു മു​തി​ര​ക്കാ​ല, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, സാം ​ജോ​ർ​ജ്, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, ജോ​സ് ചി​റ്റ​ടി​യി​ൽ, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ബാ​ബു ക​ടും​തോ​ട്ട് എന്നിവ​ർ പ്ര​സം​ഗി​ച്ചു.