വെ​ള്ള​ക്കെ​ട്ട്: സ​ർ​വ​ക​ക്ഷിയോ​ഗം വി​ളി​ക്ക​ണം: സി​പി​ഐ
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തൊ​ടു​പു​ഴ​യി​ലെ ജ​ന​ങ്ങ​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​റി​യ മ​ഴ പെ​യ്യു​ന്പോ​ൾ ത​ന്നെ തൊ​ടു​പു​ഴ പ​ട്ട​ണം പൂ​ർ​ണ​മാ​യി വെ​ള​ള​ക്കെ​ട്ടി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ക​യാ​ണ്.
ഈ ​ദു​ര​ന്ത​ത്തി​ന് കാ​ര​ണം അ​ശാ​സ്ത്രിയ​മാ​യ കെ​ട്ടി​ട നി​ർ​മാ​ണ​വും ഓ​ട കൈ​യേ​റ്റ​വു​മാ​ണെ​ന്നും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ മു​ൻ കൈ​യെ​ടു​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും സി​പി​ഐ തൊ​ടു​പു​ഴ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​പി. ജോ​യി ആ​വ​ശ്യ​പ്പെ​ട്ടു.