ഇ​ടു​ക്കി, ദേ​വി​കു​ളം നി​ല​യ​ങ്ങ​ളു​ടെ പ്ര​സ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണം: ​എം​പി
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പ്ര​സാ​ർ​ഭാ​ര​തി നി​യ​മം അ​നു​സ​രി​ച്ചു​ള്ള പ്രാ​ദേ​ശി​ക വാ​ർ​ത്താ പ്ര​ക്ഷേ​പ​ണം നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​കാ​ശ​വാ​ണി ഇ​ടു​ക്കി, ദേ​വി​കു​ളം നി​ല​യ​ങ്ങ​ളു​ടെ പ്ര​സ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ടു​ക്കി ദൂ​ര​ദ​ർ​ശ​ൻ നി​ല​യ​ത്തി​ന്‍റെ ട്രാ​ൻ​സ്മി​റ്റ​റും ആ​കാ​ശ​വാ​ണി​യു​ടെ ട്രാ​ൻ​സ്മി​റ്റ​റും ഒ​രേ ട​വ​റി​ലാ​ണ്. ഇ​ടു​ക്കി പോ​ലു​ള്ള മ​ല​യോ​ര ജി​ല്ല​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ്രു​കൃ​തി​ക്ഷോ​ഭ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​കാ​ശ​വാ​ണി​യു​ടെ​യും ദൂ​ര​ദ​ർ​ശ​ന്‍റെ​യും പ​ങ്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പ് മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റി​ന് എം​പി ക​ത്ത് ന​ൽ​കി.