ഭൂ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ധ​ർ​ണ ന​ട​ത്തി
Friday, October 22, 2021 10:13 PM IST
ആ​ന​വി​ലാ​സം: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​ന​വി​ലാ​സം വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന​വി​ലാ​സം വി​ല്ലേ​ജി​ലെ നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, ഏ​ലം ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ക, ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. 1964-ലെ​യും 1993-ലെ​യും നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ണ്ണി കാ​ഞ്ഞി​ര​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടോ​മി​ച്ച​ൻ കോ​ഴി​മ​ല, സോ​ണി തേ​ക്കും​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.