അ​മ്മ​യ്ക്ക് ആ​പ​ത്തൊ​ന്നും വ​രു​ത്ത​രു​തേ െഎ​ന്ന പ്രാ​ർ​ഥ​ന​യി​ൽ ഏ​ഴു​ദി​വ​സം
Friday, October 22, 2021 10:16 PM IST
പീ​രു​മേ​ട്: കാ​ണാ​താ​യ അ​മ്മ തി​രി​ച്ചു​വ​രു​ന്ന​തും​കാ​ത്ത് ആ ​കു​ടും​ബം ഏ​ഴു​ദി​വ​സം കാ​ത്തി​രു​ന്നു. ഒ​ടു​വി​ൽ ... കൊ​ക്ക​യാ​റി​ൽ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ചേം​ബ്ലാ​നി​ക്ക​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ ആ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം ഏ​ഴാം​ദി​വ​സ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. സാ​ബു​വി​ന്‍റെ ക​ണ്‍​മു​ന്പി​ൽ​വ​ച്ചാ​ണ് ആ​ൻ​സി വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പോ​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ ക​ന്പി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ആ​ൻ​സി​യെ​യാ​ണ് സാ​ബു അ​വ​സാ​ന​മാ​യി ക​ണ്ട​ത്. വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ചി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ടി​നൊ​പ്പ​മെ​ത്തി​യ വെ​ള്ളം ആ​ൻ​സി​യേ​യും​കൊ​ണ്ട് മ​ണി​മ​ല​യാ​റ്റി​ൽ പ​തി​ച്ചി​രു​ന്നു.
നാ​ട്ടി​ലും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ആ​ൻ​സി. മു​പ്പ​ത് വ​ർ​ഷം​മു​ന്പ് സാ​ബു​വി​ന്‍റെ കൈ​പി​ടി​ച്ച് ചേം​ബ്ലാ​നി​ക്ക​ൽ വീ​ട്ടി​ൽ എ​ത്തി​യ നാ​ൾ​മു​ത​ൽ ഭ​ർ​ത്താ​വി​നൊ​പ്പം എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും ആ​ൻ​സി​യു​മു​ണ്ടാ​യി​രു​ന്നു. മ​ണി​മ​ല​യാ​ർ ആ​റു​മ​ണി​ക്കൂ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ഈ ​കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യ​ത് നി​ക​ത്താ​നാ​വ​ത്ത ന​ഷ്ട​മാ​ണ്.