അ​ശ്വി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Sunday, October 24, 2021 10:08 PM IST
ചെ​റു​തോ​ണി: മ​സ്തി​ഷ്കജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കൊ​ച്ചു​ക​രി​ന്പ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ ശി​വ​ൻ-സ്മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​നാ​ണ് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​നാ​യി കൈ​നീ​ട്ടു​ന്ന​ത്.
ഉ​പ്പുതോ​ട് സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​ശ്വി​നെ കാ​ലുവേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച​ത്. പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​റി മാ​റി ചി​കി​ത്സി​ച്ചി​ട്ടും വേ​ദ​ന​ക്ക് കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. രോ​ഗം ഭേ​ദ​മാ​ക​ണ​മെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ ചി​കി​ത്സ​യെ​ങ്കി​ലും വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഇ​തി​നു ഭാ​രി​ച്ച തു​ക വേ​ണം.
ഇ​പ്പോ​ൾ ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ വ​ലി​യ തു​ക ചി​കി​ത്സ​ക്കാ​യി വേ​ണ്ടി​വ​രു​ന്നു​ണ്ട്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​വ​ർ​ക്ക് ഇ​ത്ര​യും തു​ക സ്വ​പ്നം പോ​ലും കാ​ണാ​ൻ ക​ഴി​യി​ല്ല. ആ​കെ​യു​ള്ള സ​ന്പാ​ദ്യം 10 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ്. സന്മനസു​ള്ള​വ​ർ ക​നി​ഞ്ഞാ​ൽ അ​ശ്വി​ന് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു വ​രാ​നാ​കും. ക​രി​ന്പ​ൻ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ പി​താ​വ് ശി​വ​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. ന​ന്പ​ർ 133001000 78269. IFSC FDRL. 0001330 .