ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ
Sunday, October 24, 2021 10:11 PM IST
ക​ട്ട​പ്പ​ന: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റ​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ബെ​ജ​മി​ൻ ബ​സ്കി (29 ) യെ​യാ​ണ് കാ​ഞ്ചി​യാ​റി​ന് സ​മീ​പം വെ​ങ്ങാ​ലൂ​ർ​ക​ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ്ടെ​ത്തി​യ​ത്.
ശ​നി​യാ​ഴ്ച രാ​വി​ലെ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് എ​ത്തി​യ അ​ഞ്ച് ആം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് മ​രി​ച്ച ബെ​ജാ​മി​ൻ ബ​സ്കി. സം​സ്ഥാ​ന​ത്തി​നു വെ​ളി​യി​ൽ നി​ന്ന് എ​ത്തി​യ​തി​നാ​ൽ ഇ​വ​രെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കാ​നാ​യി പ്ര​ത്യേ​കം മു​റി ഏ​ർ​പ്പെ​ടു​ത്തിക്കൊടു​ത്തി​രു​ന്നു. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​നാ​യി മു​റി​ക്ക് പു​റ​ത്തി​രു​ന്ന് ഉ​രു​ള​കി​ഴ​ങ്ങ് അ​രി​യു​ന്ന​തി​നി​ടെ ഇ​യാ​ൾ കൈ​യി​ലി​രു​ന്ന ക​ത്തി​കൊ​ണ്ട് ക​ഴു​ത്തു മു​റി​ച്ച​താ​യി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ക​ണ്ട​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.
ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റ് അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു . ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി