പൊ​ളി​ഞ്ഞ​പാ​ല​ത്തെ ക​ലു​ങ്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു
Sunday, October 24, 2021 10:11 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 185-ൽ ​അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ക​ലു​ങ്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. വ​ള​വും വീ​തി​കു​റ​വും ഉ​ള്ള ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ക​ലു​ങ്കി​ന് കൈ​വ​രി​ക​ൾ ഇ​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഈ ​മേ​ഖ​ല​യി​ൽ ഒ​രു കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും കാ​ർ യാ​ത്രി​ക​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
വി​സ്താ​രം കു​റ​ഞ്ഞ ഇ​ട​മാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റി​ക​ട​ന്നു പോ​കു​വാ​ൻ ഇ​ട​മൊ​രു​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ​ക്ക് അ​ശ്ര​ദ്ധ സം​ഭ​വി​ച്ചാ​ൽ വാ​ഹ​നം ക​ലു​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള കു​ഴി​യി​ൽ പ​തി​ക്കും.
രാ​ത്രി​യി​ൽ റോ​ഡ് പ​രി​ചി​ത​മ​ല്ലാ​തെ​ത്തു​ന്ന​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത തി​രി​ച്ച​റി​യും​വി​ധം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ദേ​ശ​ത്തൊ​രു മു​ന്ന​റി​യി​പ്പ് ബോ​ഡ് സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.