136 അ​ടി​യാ​യി ക്ര​മീ​ക​രി​ക്ക​ണം: എംപി ഡീ​ൻ കുര്യാക്കോസ്
Sunday, October 24, 2021 10:11 PM IST
തൊ​ടു​പു​ഴ:​ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​കം വ​രു​ന്ന ജ​ലം സ്പി​ൽ​വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​ക്കും ജ​ല​ശ​ക്തി മ​ന്ത്രി ഗ​ജേ​ന്ദ്ര​സിം​ഗ് ഷെ​ഖാ​വ​ത്തി​നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്തു ന​ൽ​കി.
ഈ ​പ്ര​ശ്ന​ത്തി​ൽ ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി എം.​കെ.​ സ്റ്റാ​ലി​നു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എം​പി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഡാം ​ജ​ല​നി​ര​പ്പ് 142 അ​ടി വ​രെ ഉ​യ​ർ​ത്താ​മെ​ങ്കി​ലും അ​ത് വ​രെ കാ​ത്തു നി​ന്നാ​ൽ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന വി​ധ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന ദു​ര​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി.