മ​ച്ചി​പ്ലാ​വി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യം: അ​ഗ്നിര​ക്ഷാ​സേ​ന​യു​ടെ അ​നു​മ​തിപ​ത്രം പു​തു​ക്കി​യി​ല്ല
Monday, October 25, 2021 10:07 PM IST
അ​ടി​മാ​ലി: ഭ​വ​ന​ര​ഹി​ത​രാ​യ സാ​ധാ​ര​ണ​ക്കാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​ച്ചി​പ്ലാ​വി​ലെ ബ​ഹു​നി​ല ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ അ​നു​മ​തി പ​ത്രം പു​തു​ക്കി​യി​ട്ടി​ല്ല. 200-ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ത്താ​ണ് 2017-ൽ 220 ​കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ പാ​ർ​പ്പി​ച്ച​ത്.

ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഇ​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ അ​നു​മ​തി പ​ത്രം വാ​ങ്ങി​യ​താ​ണ്. എ​ന്നാ​ൽ നാ​ലു​വ​ർ​ഷ​മാ​യി ഈ ​അനുമതിപ​ത്രം പു​തു​ക്കി​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് അ​ഗ്നി ര​ക്ഷാ സേ​ന നി​ര​വ​ധി​ത​വ​ണ പ​ഞ്ചാ​യ​ത്തി​നും അ​വി​ട​ത്തെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും ക​ത്ത് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഇ​വ​രെ​ല്ലാം ഇ​ത് അ​വ​ഗ​ണി​ച്ചി​രി​ക്കു​ന്ന​താ​യി ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ഫ്ലാ​റ്റി​ലെ 207-ാംന​ന്പ​ർ മു​റി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണം. ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സം​ഭ​വ​മറി​ഞ്ഞ് അ​ഗ്നി ര​ക്ഷാ സേ​ന ടാ​ങ്ക​റു​മാ​യി എ​ത്തി. എ​ന്നാ​ൽ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന് വേ​ഗ​ത്തി​ൽ സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ള്ളി​ൽ ക​യ​റു​വാ​ൻ​പോ​ലും സാ​ധി​ച്ചി​ല്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ വ​ലി​യ വാ​ഹ​ന​ത്തി​ന് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം​പോ​ലും ഇ​വി​ടെ ഇ​ല്ല. ഓ​രോ വ​ർ​ഷ​വും അ​പേ​ക്ഷ ന​ൽ​കി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ര​ക്ഷാ​സേ​ന വി​ല​യി​രു​ത്തി അ​നു​മ​തി പ​ത്രം പു​തു​ക്കു​ക​യാ​ണ് രീ​തി. ഇ​വി​ടെ ഈ ​തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫ​യ​ർ ഫോ​ഴ്സ് ഓ​ഫീ​സ​ർ പ​റ​യു​ന്നു.

സ്വ​കാ​ര്യ ഫ്ളാ​റ്റു​ക​ളു​ടെ അ​നു​മ​തി പ​ത്രം ഓ​രോ​വ​ർ​ഷ​വും പു​തു​ക്കു​ന്ന​ത് ഓ​രോ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ്. ഇ​ത് സ​ർ​ക്കാ​ർ സ​മു​ച്ച​യ​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണ്.

ആ​റു​നി​ല​ക​ളി​ലാ​ണ് 220 കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 17 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​ർ​മാ​ണ ചെ​ല​വ്.​ അ​ടി​മാ​ലി മേ​ഖ​ല​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ഭ​വ​ന​ര​ഹി​ത​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

എ​ന്നാ​ൽ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ അ​നു​മ​തി പു​തു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ത്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​ഞ്ഞു.