മു​ല്ല​പ്പെ​രി​യാ​ർ: ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗം ഇ​ന്ന്
Monday, October 25, 2021 10:07 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 137 അ​ടി ക​ഴി​ഞ്ഞ​തോ​ടെ ഇ​ടു​ക്കി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും യോ​ഗം ഇ​ന്ന് രാ​വി​ലെ 11-ന് ​വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും.ഡാം ​തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​ണ് യോ​ഗം.
മ​ഞ്ചു​മ​ല, പെ​രി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, റ​വ​ന്യു അ​ധി​കൃ​ത​ർ, ഫ​യ​ർ​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, പീ​രു​മേ​ട് താ​ലൂ​ക്ക് അ​ധി​കൃ​ത​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.