മ​ഴ​ക്കെ​ടു​തി:​ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം
Monday, October 25, 2021 10:07 PM IST
ഇ​ടു​ക്കി: പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ടി​ൽ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്.
ജി​ല്ല​യി​ലെ മ​ഴ​ക്കെടു​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ദു​ര​ന്ത ബാ​ധി​ത പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും വ​കു​പ്പ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​രി​ലേ​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ൾ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കാ​നെ​ടു​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്ന് ന​ട​പ്പി​ലാ​ക്കാം. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ വ്യ​ക്ത​തവ​രു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ലേ​ക്ക് പ​ദ്ധ​തി സ​മ​ർ​പ്പി​ക്കും.
ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കെ​ടു​തി​യി​ൽ കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളെ പൂ​ർ​ണ​മാ​യും പ​ന്ത്ര​ണ്ടോ​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ഭാ​ഗി​ക​മാ​യും ബാ​ധി​ച്ചു. ത​ക​ർ​ന്ന റോ​ഡു​ക​ൾ, വീ​ടു​ക​ൾ, ന​ഷ്ട​പ്പെ​ട്ടു​പ്പോ​യ മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെം​ബ​ർ​മാ​ർ, 20 പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.