ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെഎ​സ്‌യു ​നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, October 25, 2021 10:07 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​മേ​റ്റ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ കെഎ​സ് യു ​നേ​താ​ക്ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും മു​ന്നി​ലി​ട്ട് ത​ല്ലി​ച്ച​ത​ച്ച​താ​യി പ​രാ​തി. വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​രെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച​തെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
മ​ർ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ടോ​ണി കു​ര്യാ​ക്കോ​സി​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം എ ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, പി.​ഡി. ജോ​സ​ഫ്, സി.​പി. സ​ലിം, മോ​ബി​ൻ മാ​ത്യു, ജോ​ബി​ൻ, മു​ജീ​ബ്, സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.