ആ​ദ്യ​വ​ർ​ഷ​ക്കാർ​ക്ക് നവ്യാനു​ഭ​വം; മ​റ്റുള്ളവർക്ക് പ​രീ​ക്ഷ​ക്കാലം...
Monday, October 25, 2021 10:11 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​നെത്തു ട​ർ​ന്നു ഒ​ന്ന​ര​വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കോ​ള​ജു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ പൂ​ർ​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഒ​ന്നും​ര​ണ്ടും വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ലെ​ത്തി സ​ഹ​പാ​ഠി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് പ​ഠ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.

അ​വ​സാ​നവ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ ക​ഴി​ഞ്ഞ​മാ​സം ആ​രം​ഭി​ച്ചി​രു​ന്നു.​ കോ​വി​ഡ് മൂ​ലം മാ​റ്റി​വ​ച്ച ഇ​വ​രു​ടെ നാ​ലാം​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ 23 മു​ത​ൽ ആ​രം​ഭി​ക്കും. അ​ഞ്ചും​ആ​റും സെ​മ​സ്റ്റ​റി​ന്‍റെ ക്ലാ​സു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യാ​ൽ വൈ​കാ​തെ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​ട​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ പ​ഠ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​വ​ർ​ക്ക് ഇ​നി ഏ​താ​നും നാ​ളു​ക​ൾ മാ​ത്ര​മാ​ണ് കോ​ള​ജു​ക​ളി​ലെ​ത്തി ഗു​രു​മു​ഖ​ത്തു​നി​ന്ന് അ​റി​വ് നേ​ടാ​ൻ ക​ഴി​യു​ന്ന​ത്.