ജി​ല്ല​യി​ൽ 12 മ​ര​ണം, 183 കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം
Monday, October 25, 2021 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ​യി​ൽ 12 പേ​ർ മ​ര​ണ​മ​ട​യു​ക​യും 183,43,35,300 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യും പ്ര​ഥാ​മി​ക ക​ണ​ക്ക്. 119 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 391 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ളും ത​ക​ർ​ന്നു. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നുവ​രി​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 4194 ക​ർ​ഷ​ക​രു​ടെ 151.34 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യി. 7.3 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 10,92,300 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി.​ ജി​ല്ല​യി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം 55 കോ​ടി​യാ​ണ്.​
ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ന് 99.4 കോ​ടി​യു​ടെ​യും സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു പോ​യ​തി​ൽ 569,40,000 രൂ​പ​യു​ടെ ന​ഷ്ട​വു​മു​ണ്ടാ​യി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ന​ഷ്ടം 1,19,49,000 രൂ​പ​യാ​ണ്.​ ജി​ല്ല​യി​ൽ നി​ല​വി​ൽ 32 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 651 കു​ടും​ബ​ങ്ങ​ളി​ലെ 2146 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 867 പു​രു​ഷന്മാ​രും 911 സ്ത്രീ​ക​ളും 368 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്നു ര​ണ്ടു ക്യാ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ആ​റു​കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്.