ഇഗ്നേഷ്യസിന് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സുമനസുകളുടെ സ​ഹാ​യം വേണം
Tuesday, October 26, 2021 9:56 PM IST
നെ​ടു​ങ്ക​ണ്ടം: ത​ല​യോ​ട്ടി​യു​ടെ ഒ​രു​ഭാ​ഗം ഫ്രീ​സ​റി​ൽ. മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കും ഇ​പ്പോ​ഴു​ള്ള ചി​കി​ത്സ​ക​ൾ​ക്കും പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഒ​രു നി​ർ​ധ​ന കു​ടും​ബം. നെ​ടു​ങ്ക​ണ്ടം പ​ട​പു​ര​യ്ക്ക​ൽ ഇ​ഗ്നേ​ഷ്യ​സ് (ഈ​ശ​പ്പ​ൻ -60) ആ​ണ് സ്ട്രോ​ക്കു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ള​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഒ​രു​ഭാ​ഗം ഫ്രീ​സ​റി​ലാ​ണ്. നെ​ടു​ങ്ക​ണ്ട​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്ട്രോ​ക്ക് ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ത​ല​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് ത​ല​യോ​ട്ടി​യു​ടെ ഒ​രു​ഭാ​ഗം എ​ടു​ത്തു​മാ​റ്റി ആ​ശു​പ​ത്രി​യി​ലെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു.
ചി​കി​ത്സ​യ്ക്കാ​യി ഇ​തു​വ​രെ എ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​യി. 10 ല​ക്ഷം രൂ​പ​യോ​ളം ഇ​നി​യും വേ​ണ്ടി​വ​രും. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഇ​വ​രു​ടെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ സ​ഹാ​യാ​ത്താ​ലാ​ണ് ഇ​തു​വ​രെ ചി​കി​ത്സ ന​ട​ത്തി​യ​ത്. മ​റ്റു വ​രു​മാ​ന​മാ​ർ​ഗം ഇ​ല്ലാ​താ​യ​തും കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. സു​മ​ന​സു​ക​ൾ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​ൻ ബാ​ങ്കി​ൽ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു.
അ​ക്കൗ​ണ്ട് ന​ന്പ​ർ 455102010018603, ഐ​എ​ഫ്എ​സ്.​സി - യു​ബി​ഐ​എ​ൻ 0545511. ഫോ​ണ്‍ 9446825305.