കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ക്വാ​ർ​ട്ടേ​ഴ്സ് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Tuesday, October 26, 2021 9:58 PM IST
മ​റ​യൂ​ർ: കീ​ഴാ​ന്തൂ​രി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ടം.
2018-ൽ ​പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി അ​ന്നേ ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. താ​മ​സം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു​ത​ന്നെ ഭി​ത്തി​ക​ളി​ലും മേ​ൽ​ക്കൂ​ര​യി​ലും ചോ​ർ​ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ണ് ജീ​വ​ന​ക്കാ​ർ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​ത്. മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ 40 അ​ടി ഉ​യ​ര​മു​ള്ള തി​ട്ട​യ്ക്കു​മു​ക​ളി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യേ​തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 2016 -2017 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചു​മ​ത​ല​യി​ൽ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​മ​സ​ത്തി​നാ​യി ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​ർ​മി​ച്ച​ത്. ഓ​രോ കെ​ട്ടി​ട​വും 4000 ച​തു​ര​ശ്ര അ​ടി​യി​ൽ കി​ട​പ്പു​മു​റി​ക​ൾ, അ​ടു​ക്ക​ള എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.