ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ സ​മാ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം
Wednesday, October 27, 2021 10:01 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ സ​മാ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗ​വു​മാ​യി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ. ഒൗ​ദ്യോ​ഗി​ക​മാ​യി കൗ​ണ്‍​സി​ൽ യോ​ഗ​മു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഹാ​ളി​ൽ അം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി ഇ​ന്ന​ലെ രാ​വി​ലെ 11-ന് ​വി​ളി​ച്ചു​ചേ​ർ​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ മാ​റ്റി​വ​ച്ച​ത്. കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​വാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം മാ​റ്റി​വ​യ്ക്കു​ന്ന​ത് ഇ​ത് നാ​ലാം ത​വ​ണ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ 22-ന് ​സാ​ധാ​ര​ണ കൗ​ണ്‍​സി​ൽ യോ​ഗം ചേ​രു​മെ​ന്ന് കാ​ണി​ച്ച് 13 അ​ജ​ണ്ഡ​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള അ​റി​യി​പ്പാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര​മാ​യി കൗ​ണ്‍​സി​ൽ യോ​ഗം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കൗ​ണ്‍​സി​ൽ യോ​ഗം മ​റ്റി​വ​ച്ച​ത് ത​ങ്ങ​ൾ അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഷ്യം.
രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഒ​ൻ​പ​ത് ഇ​ട​ത് അം​ഗ​ങ്ങ​ളും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ന് ഹാ​ജ​രാ​യി. കൗ​ണ്‍​സി​ൽ യോ​ഗം ചേ​രു​വാ​ൻ കു​റ​ഞ്ഞ​ത് 12 അം​ഗ​ങ്ങ​ൾ വേ​ണം. ഒ​രം​ഗ​ത്തി​ന്‍റെ കു​റ​വി​നെ​തു​ട​ർ​ന്ന് ക്വാ​റം തി​ക​യാ​തെ യോ​ഗം മാ​റ്റി. തു​ട​ർ​ച്ച​യാ​യി യോ​ഗം മാ​റ്റി​വെ​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കു​ത്തി​യി​രു​ന്നു.