ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ അ​ദാ​ല​ത്ത്
Wednesday, October 27, 2021 10:01 PM IST
രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹാ​ളി​ൽ 30-ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ അ​ദാ​ല​ത്ത് ന​ട​ത്തും. ര​ജി​സ്ട്രേ​ഡ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രാ​നും പ​ദ്ധ​തി​യെ​കു​റി​ച്ച് അ​റി​യാ​നും അ​വ​സ​ര​മു​ണ്ട്.
പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, വ​യ​സ് തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ എ​ന്നി​വ ക​രു​ത​ണം. സം​സ്ഥാ​ന കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റാ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

കൊ​ക്ക​യാ​റി​ലേ​ക്ക് സി​പി​എം
സ​ഹാ​യ​വ​ണ്ടി പു​റ​പ്പെ​ട്ടു

ക​ട്ട​പ്പ​ന: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട കൊ​ക്ക​യാ​റി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യാ ക​മ്മി​റ്റി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഭ​രി​ച്ച് കൊ​ക്ക​യാ​റി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ട്ടി​ൽ, ക​സേ​ര, മെ​ത്ത, വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ളു​മാ​യാ​ണ് ഏ​രി​യാ ക​മ്മ​റ്റി കൊ​ക്ക​യാ​റി​ലേ​ക്ക് തി​രി​ച്ച​ത്.
കൊ​ക്ക​യാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി നി​ർ​വ​ഹി​ച്ചു.