ഉ​പ്പു​ത​റ ക​ണ്ണം​പ​ടി വ​ൻ​മാ​വി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, October 27, 2021 10:01 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ ക​ണ്ണം​പ​ടി വ​ൻ​മാ​വി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ദി​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ല്ലേ​റ്റു​പാ​റ മു​ത​ൽ വ​ൻ​മാ​വ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ആ​ന​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ധ്യ​യാ​യാ​ൽ ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തും. ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ആ​ന​ക​ൾ കൃ​ഷി​ഭൂ​മി​യി​ലെ​ത്തു​ന്ന​ത്. വ​ന​ത്തി​ൽ​നി​ന്നും ഒ​രു​സം​ഘം ആ​ന​ക​ൾ ക​ല്ല​റ്റു​പാ​റ​യി​ലെ​ത്തു​ന്പോ​ൾ മേ​ടു​ക​ളി​ൽ​നി​ന്നാ​ണ് ആ​ന​ക​ൾ വ​ൻ​മാ​വ് ഭാ​ഗ​ത്ത് എ​ത്തു​ന്ന​ത്. കു​ട്ടി​യാ​ന​യു​ൾ​പ്പെ​ടെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. ക​പ്പ, വാ​ഴ, ഏ​ലം, കു​രു​മു​ള​ക്, തു​ട​ങ്ങി എ​ല്ലാ​വി​ധ കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​പ്പി​ച്ചു. വ​ൻ​മാ​വ് മാ​രാ​പ​റ​ന്പി​ൽ ഓ​മ​ന ജോ​സ​ഫ്, മ​ക്ക​നാ​നി​ക്ക​ൽ ബി​ജു, നെ​ല്ലി​ക്ക​ൽ ഷൈ​ജു, പു​ലി​ക്കു​ഴി ടോ​മി, പു​ലി​ക്കു​ഴി അ​നീ​ഷ്, മം​ഗ​ല​ത്തി​ൽ ഷാ​ജി, പാ​റ​യി​ൽ പി.​സി. ത​ങ്ക​ച്ച​ൻ പു​ത്തൂ​ർ, സു​ബാ​ഷ് ഒ​റ്റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ൽ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
വൈ​ദ്യു​തി വേ​ലി ച​വി​ട്ടി​മെ​തി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ പു​റ​ത്തു​ക​ട​ക്കു​ന്ന​ത്. വൈ​ദ്യു​തി​യു​ടെ പ​വ​ർ കു​റ​വാ​യ​താ​ണ് വേ​ലി ത​ക​ർ​ക്കു​ന്ന​തി​നു കാ​ര​ണം. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും വൈ​ദ്യു​തി​വേ​ലി ത​ക​ർ​ത്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.