ക​രി​മ​ണ്ണൂ​ർ സ്കൂ​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണസ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, October 27, 2021 10:05 PM IST
ക​രി​മ​ണ്ണൂ​ർ: സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് ആ​രോ​ഗ്യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ്കൂ​ൾ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ണ്‍ ആ​ക്ക​ക്കാ​ട്ട്, വാ​ർ​ഡ് മെം​ബ​ർ ആ​ൻ​സി സി​റി​യ​ക്, ബ്ലോ​ക്ക് മെം​ബ​ർ ആ​ൻ​സി സോ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ മ​ധു​സൂ​ദ​ന​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലാ​സ് എം. ​ലാ​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. ടി​ജി, ആ​രോ​ഗ്യ സം​ര​ക്ഷ​ണസ​മി​തി നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.