യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യി ക്രൂ​രമ​ർ​ദ​നം: നാ​ലു പേ​ർ പി​ടി​യി​ൽ
Sunday, November 21, 2021 10:18 PM IST
തൊ​ടു​പു​ഴ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ യു​വ​തി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദിക്കു​ക​യും പ്ര​കൃ​തി വി​രു​ദ്ധപീ​ഡ​ന​ത്തി​നി​ര​യാ​ക്കുകയും ചെ​യ്ത കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ.
വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ പോ​ളി​ടെ​ക്നി​കി​നു സ​മീ​പം മ​റ്റ​ത്തി​ൽ ത​ച്ച​മ​റ്റ​ത്തി​ൽ കൊ​ച്ച​ന്പി​ളി എ​ന്ന് വി​ളി​ക്കു​ന്ന അ​നു​ജി​ത്ത് മോ​ഹ​ന​ൻ (21), സ​ഹോ​ദ​ര​ൻ വ​ലി​യ​ന്പി​ളി എ​ന്നു വി​ളി​ക്കു​ന്ന അ​ഭി​ജി​ത്ത് മോ​ഹ​ന​ൻ (23), കോ​ത​മം​ഗ​ലം ത​ങ്ക​ളം വാ​ല​യി​ൽ ജി​യോ കു​ര്യാ​ക്കോ​സ് (33), മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​കു​ളം പ​ഴ​യ​രി​യി​ൽ അ​ഷ്ക​ർ സി​ദ്ദി​ഖ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​നു​ജി​ത്തി​ന്‍റെ ഭാ​ര്യ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 23കാ​ര​ന് ക്രൂ​രമ​ർ​ദ​ന​മേ​റ്റ​ത്. സാരമായി പരിക്കേറ്റ് യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു സം​ഭ​വം. അ​നു​ജി​ത്തി​ന്‍റെ ഭാ​ര്യ​ക്ക് യു​വാ​വ് വ്യാ​ജ ഐ​ഡി​യി​ൽ നി​ന്നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി യു​വാ​വി​നെ ക​ണ്ടെ​ത്തി തൊ​ടു​പു​ഴ​യി​ലേ​ക്കുവി​ളി​ച്ചു വ​രു​ത്തി. തു​ട​ർ​ന്ന് കാ​റി​ൽ ക​യ​റ്റി ക്കൊണ്ടു പോ​യി കോ​ലാ​നി, മ​ണ​ക്കാ​ട്, കാ​ളി​യാ​ർ, ഏ​ഴ​ല്ലൂ​ർ തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വി​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നും ഇരയാക്കി.
യു​വാ​വി​നെ​യു​മാ​യി രാ​ത്രി കാ​റി​ൽ ക​റ​ങ്ങി​യ പ്ര​തി​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. ഭാ​ര്യ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച​യാ​ളെ ത​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്നും ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു വ​ന്ന​താ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് യു​വാ​വി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഡോ​ക്ട​റോ​ട് ഇ​യാ​ൾ മ​ർ​ദനവി​വ​രം പ​റ​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ ക്രൂ​രമ​ർ​ദന​വും പീ​ഡ​ന ശ്ര​മം ന​ട​ന്ന​താ​യും തെ​ളി​ഞ്ഞു.
ഇ​തോ​ടെ​യാ​ണ് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ലു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.