മി​നിലോ​റി മ​തി​ൽ ഇ​ടി​ച്ചുത​ക​ർ​ത്തു
Sunday, November 21, 2021 10:18 PM IST
മു​ട്ടം: പ​ഴ​ക്കു​ല ക​യ​റ്റി വ​ന്ന മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 നാ​ണ് അ​പ​ക​ടം. പെ​രു​ന്പാ​വൂ​രി​ൽ നി​ന്ന് പ​ഴ​ക്കു​ല ക​യ​റ്റി ഈ​രാ​റ്റു​പേ​ട്ട​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ മു​ട്ടം പോ​ലീ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​ക​ർ​ന്ന മ​തി​ലി​ന്‍റെ ഭാ​ഗം പു​ന​ർനി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് ലോ​റി ഉ​ട​മ കോ​ള​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

ജലാശയത്തിൽ വ​യോ​ധി​ക​ന്‍റെ
മൃ​ത​ദേ​ഹം

മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ജ​ലാ​ശ​യ​ത്തി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ചാ​ര​ക്കാ​ട്ട് വ​ർ​ക്കി ജോ​സ​ഫി​ന്‍റെ (ത​ങ്ക​ച്ച​ൻ-63)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ണ്ടെ​ത്തി​യ​ത്.
മു​ട്ടം എ​സ്ഐ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.