രാ​സവ​ളക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: ക​ർ​ഷ​ക യൂ​ണി​യ​ൻ-എം
Thursday, November 25, 2021 10:31 PM IST
മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്ത് രാ​സ വ​ള​ങ്ങ​ൾ​ക്ക് നേ​രി​ടു​ന്ന ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കോ​വി​ഡ് വ്യാ​പ​ന​വും വി​ല​യി​ടി​വും മൂ​ലം ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് രാ​സ​വ​ള​ക്ഷാ​മം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ൽ മു​ൻ കാ​ല​ങ്ങ​ളി​ലെ ആ​വ​ശ്യം അ​നു​സ​രി​ച്ചു മാ​ത്രം 11206 ട​ണ്‍ യൂ​റി​യ​യും, 2579 ട​ണ്‍ ഡൈ ​അ​മോ​ണി​യം ഫോ​സ്ഫേ​റ്റും,11608 ട​ണ്‍ പൊ​ട്ടാ​ഷും ആ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്കെ ഈ ​വ​ർ​ഷം കേ​ന്ദ്രം ല​ഭ്യ​മാ​ക്കി​യ​ത്. യ​ഥാ​ക്ര​മം 2981 ട​ണ്‍ യൂ​റി​യ​യും 87 ട​ണ്‍ ഡൈ ​അ​മോ​ണി​യം ഫോ​സ്ഫേ​റ്റും 1300 ട​ണ്‍ പൊ​ട്ടാ​ഷും മാ​ത്ര​മാ​ണ്. ഇ​തി​നുപു​റ​മെ ര​സ​വ​ള​ങ്ങ​ൾ​ക്ക് 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധ​ന​വും വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ള​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​ള​പ്ര​യോ​ഗം ന​ട​ത്താ​നാ​വാ​ത്ത സ്ഥി​തി​യാ​കും.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ന​ട്ടംതി​രി​യു​ന്ന ക​ർ​ഷ​ക​രോ​ട് അ​നു​ഭാ​വ നി​ല​പാ​ട​ല്ല സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല കു​റ​യ്ക്കു​ന്ന​തി​നും വി​പ​ണി​യി​ൽ ആ​വ​ശ്യ​ത്തി​ന് വ​ളം എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി​ബി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ് ഇ​ട​ക്ക​ര പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധധ​ർ​ണ ഇ​ന്ന്

തൊ​ടു​പു​ഴ: കേ​ര​ള സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ഗാ​ന്ധി​സ്ക്വ​യ​റി​നു മു​ന്നി​ൽ നി​ന്നും പ്ര​തി​ഷേ​ധ ജാ​ഥ​യും തു​ട​ർ​ന്ന് എ​സ്എ​സ്കെ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തും. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച ശ​ന്പ​ളം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.