കു​രു​മു​ള​ക് മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Friday, November 26, 2021 10:10 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി സേ​നാ​പ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ട കു​ത്തി​ത്തു​റ​ന്ന് കു​രു​മു​ള​ക് മോ​ഷ്ടി​ച്ച പ്ര​തി​യെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ലാ​ർ പീ​ച്ചാ​ട് സ്വ​ദേ​ശി ഉ​റു​ന്പ​ന്നാ​ൽ ജി​ബി​ൻ വ​ർ​ഗീ​സാ​ണ് പി​ടി​യി​ലാ​യ​ത്. 23-ന് ​പു​ല​ർ​ച്ചെ​യാ​ണ് സേ​നാ​പ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ക്ക​ൽ സ്റ്റോ​ഴ്സി​ൽ​നി​ന്നും 220 കി​ലോ കു​രു​മു​ള​ക് മേ​ഷ​ണം പോ​യ​ത്. ക​ട​യു​ടെ പൂ​ട്ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു​ചാ​ക്ക് കു​രു​മു​ള​ക് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.
അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്തു നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ കു​രു​മു​ള​ക് വി​ൽ​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ജി​ബി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ​പോ​യ മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ​ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​രി​ക്കാ​ശ്ശേ​രി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ നി​ർ​മ​ൽ ബോ​സ്, എ​സ്ഐ​മാ​രാ​യ എ​ബി മാ​ത്യു, സാ​ബു തോ​മ​സ്, ജി​ജി ജോ​ണ്‍, എ​എ​സ്ഐ​മാ​രാ​യ ഷൗ​ക്ക​ത്ത് അ​ലി, ജോ​ർ​ജ് കു​ട്ടി, കെ.​ആ​ർ അ​നീ​ഷ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും തൊ​ണ്ടി​മു​ത​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.