മൂ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സം
Friday, November 26, 2021 10:12 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം ന​ൽ​കി. ദേ​വി​കു​ളം ബി​ഡി​ഒ​യ്ക്ക് മു​ന്പാ​കെ​യാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​മൊ​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ്ര​മേ​യം.
പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ ലൈ​ഫ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.
എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റു​മെ​ന്നും ബി​ഡി​ഒ അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

മെ​റി​റ്റ് അ​വാ​ർ​ഡ്

കാ​ഞ്ചി​യാ​ർ: എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​മാ​ണ് ല​ബ്ബ​ക്ക​ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​പി വി​ത​ര​ണം ചെ​യ്ത​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.