പു​ക​പ്പു​ര ക​ത്തി ന​ശി​ച്ചു
Friday, November 26, 2021 10:15 PM IST
തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​രി​ൽ പു​ക​പ്പു​ര ക​ത്തി ന​ശി​ച്ചു. കാ​വാ​ട്ടു​കു​ന്നേ​ൽ അ​രു​ണ്‍ സാ​ജു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​ക​പ്പു​ര​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ക​പ്പു​ര​യി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ​ഷീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ ​പി​ടു​ത്ത​മു​ണ്ടാ​യ​തി​നു സ​മീ​പം പെ​ട്രോ​ൾ പ​ന്പു​ണ്ടാ​യി​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി.
തു​ട​ർ​ന്ന് പ​ന്പു​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​നോ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തൊ​ടു​പു​ഴ​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.