മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം: ​എം​പി​യു​ടെ ഉ​പ​വാ​സം നാ​ലി​ന്
Saturday, November 27, 2021 10:23 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കാ​ൻ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​ക പോം​വ​ഴി പു​തി​യ ഡാം ​നി​ർ​മി​ക്കു​ക​യെ​ന്ന​താ​ണ്.
ത​മി​ഴ്നാ​ടി​ന് ജ​ലം - കേ​ര​ള​ത്തി​ന് സു​ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യു​ഡി​എ​ഫ് ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ പ​ത്തു​മു​ത​ൽ അ​ഞ്ചി​ന് രാ​വി​ലെ 10 വ​രെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​റു​തോ​ണി​യി​ൽ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും. ഉ​പ​വാ​സ സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
നേ​തൃ​യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, ജി.​ബേ​ബി, മാ​ർ​ട്ടി​ൻ മാ​ണി, കെ.​എ.​കു​ര്യ​ൻ, രാ​ജു മു​ണ്ട​യ്ക്കാ​ട്ട്, മൈ​തീ​ൻ വാ​ച്ചാ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ വി​ള​ക്കു​ന്നേ​ൽ, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ഒ.​ആ​ർ. ശ​ശി, ടി.​വി. പാ​പ്പു, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.