ആ​ന മു​ത​ൽ ക​ടു​വ വ​രെ; പൊ​റു​തി​മു​ട്ടി ജ​നം
Saturday, November 27, 2021 10:28 PM IST
കു​മ​ളി: സ്പ്രിം​ഗ് വാ​ലി വ​നാ​തി​ർ​ത്തി. ആ​ന തൊ​ട്ട് ക​ടു​വ വ​രെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ മി​ക്ക​പ്പോ​ഴും. പൊ​റു​തി​മു​ട്ടി​യ ജ​നം ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​ര പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ഒ​രു ര​ക്ഷ​യു​മി​ല്ല ജ​ന​ത്തി​ന്.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു പി​ടി​യാ​ന​യാ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ​ത്. ഈ ​പി​ടി​യാ​ന​യാ​ക​ട്ടെ ഇ​പ്പോ​ൾ ഇ​വി​ടെ​യി​റ​ങ്ങു​ന്ന പു​ലി, ക​ടു​വ എ​ന്നി​വ​യോ​ടൊ​പ്പം ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ത്യ​സ​ന്ദ​ർ​ശ​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വീ​ടി​ന് ഭാ​ഗി​ക​മാ​യി കേ​ടു​വ​രു​ത്തി. വ​ന​പാ​ല​ക​രെ​ത്തി നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ഒ​ട്ടേ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ആ​ന​യെ കാ​ട്ടി​ലേ​ക്ക​യ​ച്ച​ത്.