ജ​ന​കീ​യ സ​മി​തി പ​രി​ശീ​ല​നം
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: സ​മൂ​ഹ​ത്തി​ലെ അ​തി​ദ​രി​ദ്ര​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി ന​ഗ​ര​സ​ഭ ജ​ന​കീ​യ​സ​മി​തി​യും വാ​ർ​ഡ്ത​ല ജ​ന​കീ​യ​സ​മി​തി​യു​ടെ​യും രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
വാ​ർ​ഡ്ത​ല ജ​ന​കീ​യ സ​മി​തി​ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​നം മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ നാ​ളെ ഒ​ന്നു​മു​ത​ൽ 12 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കും 30-ന് 13 ​മു​ത​ൽ 24 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കും ഒ​ന്നി​ന് 25 മു​ത​ൽ 35 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കും ന​ട​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.

സം​സ്ഥാ​ന ക്യാ​ന്പ്

തൊ​ടു​പു​ഴ: മ​ല​ന്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന​ക്യാ​ന്പി​ൽ ജി​ല്ല​യി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സി​റി​യ​ക്, ജോ​സ് ചു​മ​പ്പു​ങ്ക​ൽ, വി​ൻ​സ​ന്‍റ് ക​ട്ടി​മ​റ്റം, എ​ൻ.​ഡി. ജോ​ർ​ജ് എം.​ജെ. വി​ൻ​സ​ന്‍റ്, എം.​കെ. സാ​ബു, ഇ.​എ. കോ​ശി, ടി.​ജി. ലൂ​യി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.