സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര-കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ധ​നസ​ഹാ​യ​ ത്തോ​ടെ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​യ പ​ഠ്ന ലി​ഖ്ന ​അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണയോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ചെ​യ​ർ​മാ​നാ​യും ജി​ല്ലാ ക​ള​ക്ട​ർ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ല​യി​ൽ നി​ന്ന് 20,000 പേ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി സാ​ക്ഷ​ര​രാ​ക്കും.

റി​വൈ​വ് ക്യാ​ന്പ്

കോ​ത​മം​ഗ​ലം: രൂ​പ​ത അം​ഗ​ങ്ങ​ളാ​യ ആ​ദ്യ​വ​ർ​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന റി​വൈ​വ് ര​ണ്ടാം ഭാ​ഗം ഡി​സം​ബ​ർ 10 മു​ത​ൽ 12 വ​രെ ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ത്തും.
40ഓ​ളം വൈ​ദി​ക​രും സ​ന്യ​സ്ത​രും 70-ഓ​ളം യു​വ​ജ​ന​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന ക്യാ​ന്പ് യു​വ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക​വും ഭൗ​തി​ക​വു​മാ​യ വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ www. revive2021.in എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​ത്മീ​യ സാ​മൂ​ഹ്യ ത​ല​ങ്ങ​ളി​ലെ പ്ര​ശ​സ്ത​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.