വി​ശു​ദ്ധ യൗ​സേ​പ്പ് പിതാ​വി​ന്‍റെ വ​ർ​ഷം: സ​മാ​പ​ന​ത്തി​നൊ​രു​ങ്ങി ഇ​ടു​ക്കി രൂ​പ​ത
Monday, November 29, 2021 10:30 PM IST
ക​രി​ന്പ​ൻ: ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ യൗ​സേ​പ്പ് പിതാ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല സ​മാ​പ​ന​ത്തി​ന് ഇ​ടു​ക്കി രൂ​പ​ത​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 2020 ഡി​സം​ബ​ർ 8 മു​ത​ൽ 2021 ഡി​സം​ബ​ർ 8 വ​രെ​യാ​ണ് യൗ​സേ​പ്പ് പിതാ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ൽ ഈ ​വ​ർ​ഷം നി​ര​വ​ധി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. പാ​ണ്ടി​പ്പാ​റ, ജോ​സ്ഗി​രി ഇ​ട​വ​ക​ക​ളെ യൗ​സേ​പ്പ് പിതാ​വി​ന്‍റെ തീ​ർ​ഥാട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ർ​ഷാ​ച​ര​ണ സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ക​ണ്‍​വീ​ന​റാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.
ഡി​സം​ബ​ർ 8 ന് ​തീ​ർ​ഥാട​ന ദേവാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി. ​യൗ​സേ​പ്പ് പിതാ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണം ആ​രം​ഭി​ക്കും. രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലൂ​ടെ​യും ക​ട​ന്നുപോ​കു​ന്ന പ്ര​യാ​ണം 12-ന് ​വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. വൈ​ദി​ക​രും സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​തി​ക​ൾ പ​ങ്കെ​ടു​ക്കും. മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ഫാ. ​ജി​ൻ​സ് ക​ര​ക്കാ​ട്ട്, സി​സ്റ്റ​ർ മ​രി​യ​റ്റ് എ​സ്എ​ബി​എ​സ്, കു​ര്യ​ൻ ഏ​റ​ന്പ​ടം എ​ന്നി​വ​ർ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.