ഉ​ടു​ന്പ​ൻ​ചോ​ല-ചെ​മ്മ​ണ്ണാ​ർ റോ​ഡ് ഗ​താ​ഗയോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ഴിതടയൽ സമരം
Monday, November 29, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല-ചെ​മ്മ​ണ്ണാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​ന്പ​ൻ​ചോ​ല കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്മ​ണ്ണാ​റി​ൽ വ​ഴി​ത​ട​യ​ൽ സ​മ​രം ന​ട​ത്തി.
ര​ണ്ട് വ​ർ​ഷ​മാ​യി റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ് ഇ​വി​ടെ. മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, അ​ടി​മാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​ശ്ര​യം ഈ ​റോ​ഡാ​ണ്.
റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​രാ​റു​കാ​ര​ൻ മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​രാ​റു​കാ​ര​നെ പ്ര​തി​യാ​ക്കി വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സ് ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല-ചെ​മ്മ​ണ്ണാ​ർ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം നി​ല​ച്ച​ത്.
പു​തി​യ റോ​ഡ് നി​ർ​മി​ക്കാ​നാ​യി പ​ഴ​യ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തും നി​ല​വി​ൽ ഗ​താ​ഗ​ത​ത്തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വ​ഴി​ത​ട​യ​ൽസ​മ​രം ഡി​സി​സി ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. സേ​നാ​പ​തി വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ന്‍റോ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി തു​ണ്ട​ത്തി​ൽ, എ.​കെ. ജോ​സ​ഫ്, കു​ട്ടി​യ​ച്ച​ൻ ക​ല്ലു​പ്പു​ര, പി.​ഡി. ജോ​ർ​ജ്, ഷാ​ജു മാ​ട​പ്പാ​ട്ട്, ബി​ജു ഇ​ടു​ക്കാ​ർ, ബാ​ബു മേ​ലാ​ള​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.