ജി​ല്ല​യി​ൽ കെഎസ്ആ​ർ​ടി​സി​യി​ൽ പ്ര​തി​സ​ന്ധി
Tuesday, November 30, 2021 10:26 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് നി​ർ​ത്തി​യ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ൽ പ​കു​തി​യോ​ള​വും പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ൽ കോ​ർ​പറേ​ഷ​ന് വ​ൻ വ​രു​മാ​നന​ഷ്ടം. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ എ​ല്ലാ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി തീ​രു​മാ​നി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളി​ൽ പ​കു​തി​യോ​ളം സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്.
ബ​സു​ക​ളു​ടെ കു​റ​വാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു പ്ര​ധാ​ന ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം പോ​ലെ​യു​ള്ള വ​ലി​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള ഡി​പ്പോ​ക​ളി​ലേ​ക്ക് കൊ​ണ്ടു പോ​യ ബ​സു​ക​ളൊ​ന്നും ഇ​തു​വ​രെ തി​രി​കെ​യെ​ത്തി​ച്ചി​ട്ടി​ല്ല. ഇ​തു കൂ​ടാ​തെ കോ​വി​ഡ് കാ​ല​ത്ത് പു​ന​ർ വി​ന്യ​സി​ച്ച ജീ​വ​ന​ക്കാ​രെ തി​രി​കെ ജി​ല്ല​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വ​ലി​യ കു​റ​വും ഡി​പ്പോ​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന,
കു​മ​ളി ഡിപ്പോ​ക​ളി​ൽ
സ​ർ​വീ​സ് കു​റ​ച്ചു

ലോ​ക്ഡൗ​ണി​നു മു​ന്പ് തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും 52 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 40 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തി​നാ​യി 48 ബ​സു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. നേ​ര​ത്തെ 65 ബ​സു​ക​ളാ​ണ് ഡി​പ്പോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള ബ​സു​ക​ൾ ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്ക​യ​ച്ചു. ഇ​വ തി​രി​കെ​യെ​ത്തി​ച്ചി​ട്ടി​ല്ല.
കു​മ​ളി​യി​ൽ ബ​സു​ക​ളു​ടെ കു​റ​വു മൂ​ലം നേ​ര​ത്തേ 52 ഷെ​ഡ്യൂ​ളു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 25 ഷെ​ഡ്യൂ​ളു​ക​ൾ മാ​ത്ര​മാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.
ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ നി​ന്നും 45 ഷെ​ഡ്യൂ​ളു​ക​ളാ​ണ് അ​യ​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​ത് 26 ആ​യി ചു​രു​ങ്ങി. നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നും 21 സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റു ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​ൻ​പ​തു സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ മ​റ്റു ഡി​പ്പോ​ക​ളു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്.

സ​ർ​വീ​സ് വെ​ട്ടി​ക്കുറ​ച്ച​ത്
ലോ​ക്ഡൗ​ണി​ൽ

ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. കൂ​ടാ​തെ ജീ​വ​ന​ക്കാ​രെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ കൂ​ടി​യ​പ്പോ​ഴും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​യ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ർ. എ​ല്ലാ ഡി​പ്പോ​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട്. ബ​സി​ല്ലാ​ത്ത​തി​നാ​ൽ ക​ള​ക്ഷ​ൻ കൂ​ടു​ത​ലു​ള്ള പ​ല സ​ർ​വീ​സു​ക​ളും ഇ​നി​യും പു​ന​രാ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.
ക​ട്ട​പ്പ​ന​യി​ൽ നി​ന്നു​ള്ള ബം​ഗ​ളു​രു, ആ​ന​കെ​ട്ടി, ഷോ​ള​യൂ​ർ തു​ട​ങ്ങി പ​ല സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കെഎ​സ്ആ​ർ​ടി​സി​യു​ടെ കു​ത്ത​ക റൂ​ട്ടാ​യ ദേ​ശീ​യപാ​ത 183 ന്‍റെ ഭാ​ഗ​മാ​യ കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ൽ പ​ത്തു മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ര മ​ണി​ക്കൂ​ർ ഇ​ട​വേ​ള​ക​ളി​ൽ പോ​ലും സ​ർ​വീ​സ് ന​ട​ത്താ​നാ​കു​ന്നി​ല്ല. നി​ല​വി​ൽ യാ​ത്രാക്ലേ​ശം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്ക​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎസ് ആ​ർ​സി ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നി​വേ​ദേ​നം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.