കൊ​ക്ക​യാ​റി​നു സ​ഹാ​യ​വു​മാ​യി ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
Tuesday, November 30, 2021 10:28 PM IST
ഇ​ടു​ക്കി: കൊ​ക്ക​യാ​ർ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രും സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ കേ​ര​ള സ​മാ​ജ​വും. ദു​ര​ന്ത​ബാ​ധി​ത​രാ​യ 120 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​യി​രം രൂ​പ​യു​ടെ കൂ​പ്പ​ണ്‍ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ മോ​ഹ​ന് കൈ​മാ​റി. കൂ​പ്പ​ണു​പ​യോ​ഗി​ച്ച് 1000 രൂ​പ​യു​ടെ ഇ​ഷ്ടാ​നു​സ​ര​ണ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മു​ണ്ട​ക്ക​യം ശ​ബ​രി വെ​സ​ൽ​സ് ആ​ന്‍റ് ഹോം ​അ​പ്ല​യി​ൻ​സി​ൽ നി​ന്നും വാ​ങ്ങാം.
ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​നി ജ​യ​കു​മാ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​ളി ഡൊ​മി​നി​ക്, വാ​ർ​ഡ് മെം​ബ​ർ നെ​ച്ചൂ​ർ ത​ങ്ക​പ്പ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ)​ഡോ.​ബീ​ന സ​ഖ​റി​യാ​സ്, ഡോ.​എം.​കെ.​അ​ന്പി​ളി, ഡോ.​എ.​എ​സ്.​ മാ​ന​സ, ഡോ.​പ്രേം​കു​മാ​ർ, എം.​സി.​ബോ​ബി, പി.​കെ.​രാ​ജു, ബ​ഷീ​ർ മു​ഹ​മ്മ​ദ്, അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.